Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drastic Moves

കടുത്ത നീക്കങ്ങൾ ഇല്ലാതെ സതീശൻ

ആ​​​ശ​​​യ​​​ങ്ങ​​​ൾ ധാ​​​രാ​​​ളം. ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അ​​​ന​​​വ​​​ധി. അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു വ​​​ര​​​വി​​​ല്ല. ക​​​ട​​​മെ​​​ടു​​​പ്പി​​​നും പ​​​രി​​​ധി​​യു​​ണ്ട്. കേ​​​ര​​​ള ധ​​​ന​​​കാ​​​ര്യം ഇ​​​ങ്ങ​​​നെ​​​യൊ​​​രു വി​​​ഷ​​​മ​​​വൃ​​​ത്ത​​​ത്തി​​​ലാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഒ​​​രു ധ​​​ന​​​മ​​​ന്ത്രി എ​​​ന്തു ചെ​​​യ്യും? അ​​​ധി​​​ക​​​ച്ചെ​​​ല​​​വ് പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ, ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ കു​​​റ​​​യ്ക്കാ​​​തെ, വി​​​ക​​​സ​​​ന​​​ത്തി​​​നു വ​​​രു​​​മാ​​​നം ക​​​ണ്ടെ​​​ത്തി, എ​​​ല്ലാ​​​വ​​​രെ​​​യും സ​​​ന്തോ​​​ഷി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കും. ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഇ​​​ന്ന​​​ലെ ചെ​​​യ്ത​​​ത് അ​​​താ​​​ണ്. അ​​​തി​​​ൽ വി​​​ജ​​​യി​​​ച്ചോ എ​​​ന്നു ചോ​​​ദി​​​ച്ചാ​​​ൽ തോ​​​റ്റി​​​ല്ല എ​​​ന്നു പ​​​റ​​​യാം. കാ​​​ര​​​ണം സാ​​​ഹ​​​ച​​​ര്യം മോ​​​ശ​​​മാ​​​ണെ​​​ന്ന് അ​​​റി​​​യാ​​​വു​​​ന്ന​​​വ​​​ർ​​പോ​​​ലും കു​​​റേ​​​ക്കൂ​​​ടി പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. പ​​​ക്ഷേ മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കി.

അ​​​ധി​​​ക​​​ച്ചെ​​​ല​​​വി​​​ല്ല,വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ല്ല

ബ​​​ജ​​​റ്റി​​​ൽ ചെ​​​യ്ത​​​തി​​​നേ​​​ക്കാ​​​ൾ പ്ര​​​ധാ​​​നം ചെ​​​യ്യാ​​​ത്ത ചി​​​ല കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ്.

ഒ​​​ന്ന്: വ​​​ലി​​​യ അ​​​ധി​​​ക​​​ച്ചെ​​​ല​​​വു​​​ള്ള ഒ​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ല്ല. കാ​​​ര​​​ണം സം​​​സ്ഥാ​​​നം സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്. ശ​​​മ്പ​​​ള​​പ​​​രി​​​ഷ്‌​​​കരണവും കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്കു​​​ള്ള 1000 രൂ​​​പ സ്കോ​​​ള​​​ർ​​​ഷി​​​പ്പും മു​​​ത​​​ൽ ജി​​​ല്ല, താ​​​ലൂ​​​ക്ക് രൂ​​​പീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വ​​​രെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ പെ​​​ടു​​​ന്നു. ശ​​​മ്പ​​​ള പ​​​രി​​​ഷ്കാ​​​രം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യാ​​​ൽ കൂ​​​ടു​​​ത​​​ൽ ബാ​​​ധ്യ​​​ത ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ടിവ​​​രും എ​​​ന്ന ഒ​​​റ്റ​​​വാ​​​ച​​​ക​​​ത്തി​​​ൽ ആ ​​​വി​​​ഷ​​​യം ഒ​​​തു​​​ക്കി. അ​​​തി​​​ന​​​ർ​​​ഥം, ന​​​ട​​​പ്പി​​​ലാ​​​ക്കി​​​ല്ല എ​​​ന്നാ​​​ണെ​​​ന്ന് ആ​​​രും പ​​​റ​​​ഞ്ഞി​​​ട്ടു​​​മി​​​ല്ല

ര​​​ണ്ട്: ക​​​ന്നി​​​ബ​​​ജ​​​റ്റി​​​ൽ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ടം ന​​​ൽ​​​കി​​​യി​​​ല്ല. പെ​​​ൻ​​​ഷ​​​ൻ​​​പ്രാ​​​യം കൂ​​​ട്ട​​​ൽ മു​​​ത​​​ൽ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണം വ​​​രെ വി​​​വാ​​​ദ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ല​​​തു​​​ണ്ടാ​​​യി​​​രു​​​ന്നു. ത​​​ത്കാ​​​ലം അ​​​വ പു​​​റ​​​ത്തെ​​​ടു​​​ത്തി​​​ല്ല. ലീ​​​വ് സ​​​റ​​​ണ്ട​​​ർ കാ​​​ര്യം, ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​നമെ​​​ടു​​​ക്കും എ​​​ന്നു പ​​​റ​​​ഞ്ഞു നീ​​​ട്ടി​​​വ​​​ച്ചു. അ​​​ഷ്വേ​​​ഡ് പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ലെ അ​​​വ്യ​​​ക്ത​​​ത പ​​​രി​​​ശോ​​​ധി​​​ച്ച് എ​​​ൻ​​​പി​​​എ​​​സ് പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കും എ​​​ന്നു പ​​​റ​​​ഞ്ഞു. മെ​​​ഡി​​​സെ​​​പി​​​ലും പ​​​രി​​​ഷ്‌​​​കാ​​​രമുണ്ടാ​​​കും. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക്ഷാ​​​മ​​​ബ​​​ത്ത​​​യും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ ക്ഷ​​​മാ​​​ശ്വാ​​​സ​​​വും മു​​​ട​​​ക്കം കൂ​​​ടാ​​​തെ ന​​​ൽ​​​കും എ​​​ന്ന​​​ല്ലാ​​​തെ അ​​​വ​​​യു​​​ടെ കു​​​ടി​​​ശി​​​ക എ​​​ന്നു തീ​​​ർ​​​ക്കും എ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല.

ഭൂ​​​മി​​​യെ​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​യും പി​​​ടി​​​ച്ചി​​​ല്ല

മൂ​​​ന്ന്: വ​​​രു​​​മാ​​​നം കൂ​​​ട്ടാ​​​ൻ പ​​​തി​​​വു വ​​​ർ​​​ധ​​​ന​​​ക​​​ൾ (ഭൂ​​​നി​​​കു​​​തി കൂ​​​ട്ട​​​ൽ, ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല ഉ​​​യ​​​ർ​​​ത്ത​​​ൽ, വാ​​​ഹ​​​ന​​​നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ) ന​​​ട​​​ത്തി​​​യി​​​ല്ല. എ​​​ളു​​​പ്പം ചെ​​​യ്യാ​​​വു​​​ന്ന​​​തെ​​​ന്നു പ​​​റ​​​ഞ്ഞ് മി​​​ക്ക​​​പ്പോ​​​ഴും ധ​​​ന​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്ന വ​​​ർ​​​ധ​​​ന​​​ക​​​ളാ​​​ണ് അ​​​വ. അ​​​വ ചെ​​​യ്യാ​​​തി​​​രു​​​ന്ന​​​തു ന​​​ന്നാ​​​യി. ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ക്കും എ​​​ന്നു പ​​​റ​​​ഞ്ഞ​​​തു സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണ്. പ​​​ക്ഷേ യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി ആ​​​ക​​​ണം പു​​​തി​​​യ ന്യാ​​​യ​​​വി​​​ല എ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം.

സ്വ​​​കാ​​​ര്യ​​​ മൂ​​​ല​​​ധ​​​നം വ​​​ര​​​ണം

“സാ​​​മ്പ​​​ത്തി​​​ക പ​​​രാ​​​ധീ​​​ന​​​ത പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യെ ഉ​​​ത്തേ​​​ജി​​​പ്പി​​​ച്ച്, വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ വ​​​ന്‍കി​​​ട നി​​​ക്ഷേ​​​പം ആ​​​ക​​​ര്‍ഷി​​​ച്ച്, ഖ​​​ജ​​​നാ​​​വി​​​ല്‍ പ​​​ണം സ​​​മാ​​​ഹ​​​രി​​​ച്ചു​​​കൊ​​​ണ്ട് ആ ​​​സ​​​മ്പ​​​ത്തി​​​ന്‍റെ നീ​​​തി​​​പൂ​​​ര്‍വ​​​ക​​​മാ​​​യ വി​​​ത​​​ര​​​ണം (Equitable Distribution) ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​ബ​​​ജ​​​റ്റ്” എ​​​ന്നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്. ല​​​ളി​​​ത​​​മാ​​​യി പ​​​റ​​​ഞ്ഞാ​​​ൽ, സ്വ​​​കാ​​​ര്യ മൂ​​​ല​​​ധ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചു വി​​​ക​​​സ​​​നം ന​​​ട​​​ത്തും. അ​​​ത് മോ​​​ശ​​​മാ​​​യ കാ​​​ര്യ​​​മ​​​ല്ല. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ചെ​​​യ്യു​​​ന്ന​​​ത് അ​​​താ​​​ണ്. വി​​​ദേ​​​ശി​​​യും സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ മൂ​​​ല​​​ധ​​​നം എ​​​ത്തി​​​യാ​​​ണു മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ തൊ​​​ഴി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്. (അ​​​വി​​​ടെ തൊ​​​ഴി​​​ൽ തേ​​​ടി ന​​​മ്മു​​​ടെ യു​​​വാ​​​ക്ക​​​ൾ പോ​​​കു​​​ന്നു).

മി​​​ഷ​​​ൻ സ​​​മു​​​ദ്ര

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ദീ​​​ർ​​​ഘ​​​മാ​​​യ സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി​​​യും തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് ഒ​​​രു സ​​​മു​​​ദ്രാ​​​ധി​​​ഷ്ഠി​​​ത സ​​​മ്പ​​​ദ്ഘ​​​ട​​​ന രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് (മി​​​ഷ​​​ൻ സ​​​മു​​​ദ്ര) വ​​​ലി​​​യ ആ​​​വേ​​​ശ​​​ത്തോ​​​ടെ അ​​​ദ്ദേ​​​ഹം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 400 കോ​​​ടി രൂ​​​പ നീ​​​ക്കി​​​വ​​​ച്ച് അ​​​തി​​​നോ​​​ടു​​​ള്ള പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും കാ​​​ണി​​​ച്ചു. കു​​​റേ ഗൃ​​​ഹ​​​പാ​​​ഠം ചെ​​​യ്തി​​​ട്ടാ​​​ണു സ​​​തീ​​​ശ​​​ൻ അ​​​തു ചെ​​​യ്ത​​​ത് എ​​​ന്നു കാ​​​ണാം. സ​​​ർ​​​ക്കാ​​​ർ നി​​​ക്ഷേ​​​പ​​​ത്തേ​​​ക്കാ​​​ൾ സ്വ​​​കാ​​​ര്യ നി​​​ക്ഷേ​​​പ​​​മാ​​​കും ഈ ​​​ബൃ​​​ഹ​​​ദ് പ​​​ദ്ധ​​​തി​​​യെ മു​​​ന്നോ​​​ട്ടു ന​​​യി​​​ക്കു​​​ക.

കേ​​​ര​​​ള​​​ത്തെ തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​ക്കി റോ​​​ഡ്, സ​​​മു​​​ദ്രം, റെ​​​യി​​​ല്‍, ഉ​​​ള്‍നാ​​​ട​​​ന്‍ ജ​​​ല​​​പാ​​​ത​​​ക​​​ള്‍, നി​​​ര്‍മാ​​​ണ മേ​​​ഖ​​​ല​​​ക​​​ള്‍, ഗ്രീ​​​ന്‍ഫീ​​​ല്‍ഡ് സി​​​റ്റി എ​​​ന്നി​​​വ ബ​​​ന്ധി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള മാ​​​രി​​​ടൈം സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് ന​​​മ്മ​​​ള്‍ മാ​​​റ്റു​​​മെ​​​ന്നും ഇ​​​തി​​​ലെ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ല്‍ തീ​​​ര​​​പ്ര​​​ദേ​​​ശ ജ​​​ന​​​ത​​​യ്ക്ക് സം​​​വ​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കും എ​​​ന്നു​​​മാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​ത്.

യു​​​വാ​​​ക്ക​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ​​​വും

യു​​​വാ​​​ക്ക​​​ളെ ഇ​​​വി​​​ടെ പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​നും അ​​​വ​​​ർ​​​ക്കു മി​​​ക​​​ച്ച തൊ​​​ഴി​​​ൽ ഉ​​​റ​​​പ്പാ​​​ക്കാ​​​നും ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ, ആ​​​രോ​​​ഗ്യ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ള​​​ത്തെ മാ​​​റ്റാ​​​നും ചി​​​ല സ്‌​​​കീ​​​മു​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ വ​​​രു​​​ന്ന കേ​​​ര​​​ള നോ​​​ള​​​ജ് വാ​​​ലി, ഗ്ലോ​​​ബ​​​ൽ ജോ​​​ബ് വാ​​​ച്ച് ട​​​വ​​​ർ, വ​​​യ​​​നാ​​​ട് ട്രൈ​​​ബ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, കേ​​​ര​​​ള ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് ലൈ​​​ഫ് സ​​​യ​​​ൻ​​​സ് സി​​​റ്റി, റി​​​സ​​​ർ​​​ച്ച് പാ​​​ർ​​​ക്ക് തു​​​ട​​​ങ്ങി​​​യ​​​വ.

അ​​​വി​​​ടെ​​​യും മു​​​ഖ്യ​​​മാ​​​യ മൂ​​​ല​​​ധ​​​ന​​​നി​​​ക്ഷേ​​​പം സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽനി​​​ന്നു വ​​​ര​​​ണം.

സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളു​​​ടെ ത്രൈ​​​മാ​​​സ നി​​​കു​​​തി പ​​​കു​​​തി​​​യാ​​​ക്കി​​​യ​​​ത് ബ​​​സു​​​ട​​​മ​​​ക​​​ൾ​​​ക്കു വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​മാ​​​കും. ഒ​​​പ്പം പ്രി​​​യ​​​ദ​​​ർ​​​ശി​​​നി സൗ​​​ജ​​​ന്യ യാ​​​ത്ര​​​യോ​​​ടു സ്വ​​​കാ​​​ര്യ ബ​​​സ് മേ​​​ഖ​​​ല​​​യു​​​ടെ എ​​​തി​​​ർ​​​പ്പ് കു​​​റ​​​യും. ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ൾ​​​ക്കും ട്രെ​​​യ്‌​​ല​​​ർ ലോ​​​റി​​​ക​​​ൾ​​​ക്കും നി​​​കു​​​തി കു​​​റ​​​ച്ച​​​പ്പോ​​​ൾ വി​​​ല കു​​​റ​​​ഞ്ഞ ഇ​​​ല​​​ക്‌ട്രിക് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി കു​​​റ​​​യ്ക്കു​​​ക​​​യും വി​​​ല കൂ​​​ടി​​​യ​​​വ​​​യ്ക്ക് നി​​​കു​​​തി കൂ​​​ട്ടു​​​ക​​​യും ചെ​​​യ്തു. വാ​​​ഹ​​​നനി​​​കു​​​തി​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച മാ​​​റ്റ​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തു വാ​​​ഹ​​​ന​​​ ര​​​ജി​​​സ്ട്രേ​​​ഷ​​​നും വ​​​രു​​​മാ​​​ന​​​വും വ​​​ർ​​​ധി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കും.

“സ​​​ദ്ഭ​​​ര​​​ണ​​​വും സ​​​ഹാ​​​നു​​​ഭൂ​​​തി​​​യും’’ എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ന്നി​​​യാ​​​ണ് ബ​​​ജ​​​റ്റ് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത് എ​​​ന്നാ​​​ണു സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​വും ക്ഷേ​​​മ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളും ഒ​​​രു​​​മി​​​ച്ച്‌ മു​​​ന്നോ​​​ട്ടു​​ കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യെ​​​ന്ന ന​​​യം യാ​​​ഥാ​​​ര്‍ഥ്യ​​​മാ​​​ക്കാ​​​നാ​​​ണ് ബ​​​ജ​​​റ്റ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. പ​​​ക്ഷേ, അ​​​തു ന​​​ട​​​പ്പാ​​​ക്കാ​​​ൻ വേ​​​ണ്ട​​​ത്ര പ​​​ണ​​​മി​​​ല്ല.

പ്ര​​​തീ​​​ക്ഷി​​​ച്ച പ​​​ണം വ​​​ന്നി​​​ല്ല

കേ​​​ര​​​ളം വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബ​​​ജ​​​റ്റി​​​ൽ പ്ര​​​തീ​​​ക്ഷി​​​ച്ച കേ​​​ന്ദ്ര വി​​​ഹി​​​ത​​​ത്തി​​​ല്‍ 20,500 കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​റ​​​വു​​​ണ്ടാ​​​യി.16-ാം ധ​​​ന​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​വാ​​​ർ​​​ഡ് പ്ര​​​കാ​​​ര​​​മാ​​​ണു കു​​​റ​​​വു വ​​​ന്ന​​​ത്. ഈ ​​​കു​​​റ​​​വ് മൂ​​​ലം പ​​​ദ്ധ​​​തി​​​ച്ചെ​​​ല​​​വ് 5000 കോ​​​ടി രൂ​​​പ ക​​​ണ്ടു കു​​​റ​​​യ്ക്കേ​​​ണ്ടിവ​​​ന്നു.

വി​​​ല​​​കു​​​റ​​​ച്ചു കാ​​​ണി​​​ച്ച ആ​​​ധാ​​​ര​​​ങ്ങ​​​ളു​​​ടെ കേ​​​സു​​​ക​​​ൾ ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ, പ്ര​​​ള​​​യ​​​ സെ​​​സി​​​ന്‍റെ​​​യും ജി​​​എ​​​സ്ടി​​​യു​​​ടെ​​​യും പ​​​ഴ​​​യ കേ​​​സു​​​ക​​​ൾ ആം​​​ന​​​സ്റ്റി സ്‌​​​കീം വ​​​ഴി തീ​​​ർ​​​പ്പാ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ ബീ​​​യ​​​ർ, വൈ​​​ൻ നി​​​കു​​​തി​​​യി​​​ൽ അ​​​ഴി​​​ച്ചു​​​പ​​​ണി ന​​​ട​​​ത്തി​​​യും വ​​​രു​​​മാ​​​നം കൂ​​​ട്ടും. മ​​​ദ്യ​​​ത്തി​​​ന്‍റെ വീ​​​ര്യം അ​​​നു​​​സ​​​രി​​​ച്ചാ​​​കും നി​​​കു​​​തി.

കേ​​​ര​​​ള​​​ത്തെ ഒ​​​രു ‘പോ​​​ര്‍ട്ട് സി​​​റ്റി’​​​യാ​​​ക്കി മാ​​​റ്റു​​​മെ​​​ന്നും, വി​​​ഴി​​​ഞ്ഞ​​​ത്ത് ക​​​പ്പ​​​ല്‍നി​​​ര്‍മാ​​​ണ കേ​​​ന്ദ്രം സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​തു തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍ക്ക് വ​​​ലി​​​യ ഗു​​​ണം ചെ​​​യ്യും. കൊ​​​ല്ലം, ബേ​​​പ്പൂ​​​ര്‍, അ​​​ഴീ​​​ക്ക​​​ല്‍ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യും കേ​​​ര​​​ള മാ​​​രി​​​ടൈം പോ​​​ളി​​​സി രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യും. മാ​​​രി​​​ടൈം മ്യൂ​​​സി​​​യ​​​ത്തി​​​നാ​​​യി 50 കോ​​​ടി രൂ​​​പ​​​യും ബ​​​ജ​​​റ്റി​​​ല്‍ മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. പെ​​​രു​​​മ്പാ​​​വൂ​​​രി​​​ൽ ഗ്ലോ​​​ബ​​​ൽ ഫ​​​ർ​​​ണി​​​ച്ച​​​ർ ഹ​​​ബ് തു​​​ട​​​ങ്ങും.

റ​​​ബ​​​ർ താ​​​ങ്ങു​​​വി​​​ല 50 രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ച് 250 രൂ​​​പ​​​യാ​​​ക്കി​​​യ​​​ത് റ​​​ബ​​​ർ മേ​​​ഖ​​​ല​​​യ്ക്ക് ആ​​​ശ്വാ​​​സ​​​മാ​​​കും. ഇ​​​പ്പോ​​​ൾ റ​​​ബ​​​ർ വി​​​ല 276 രൂ​​​പ​​​യാ​​​ണ്. കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി (ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്) പ്ര​​​ഖ്യാ​​​പി​​​ച്ചെ​​​ങ്കി​​​ലും ന​​​ട​​​പ്പാ​​​ക്ക​​​ൽ പ​​​ഠി​​​ക്കാ​​​ൻ 10 കോ​​​ടി വ​​​ക​​​യി​​​രു​​​ത്തി​​​യ​​​തേ ഉ​​​ള്ളൂ.

ക​​​ടം പ​​​ഴ​​​യ​​​തു​​​പോ​​​ലെ 

ഇ​​​തെ​​​ല്ലാം ക​​​ഴി​​​യു​​​മ്പോ​​​ൾ ര​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യാം.

ഒ​​​ന്ന്: ബ​​​ജ​​​റ്റ് ക​​​മ്മി കു​​​റ​​​യ്ക്കാ​​​ൻ അ​​​ല്ലെ​​​ങ്കി​​​ൽ റ​​​വ​​​ന്യൂ ചെ​​​ല​​​വ് കു​​​റ​​​യ്ക്കാ​​​ൻ ഒ​​​രു ന​​​ട​​​പ​​​ടി​​​യും ഇ​​​ല്ല. അ​​​തി​​​ന​​​ർ​​​ഥം ക​​​ടം കൂ​​​ടി വ​​​രു​​​മെ​​​ന്നാ​​​ണ്. സ്വ​​​കാ​​​ര്യ​​​ മൂ​​​ല​​​ധ​​​നം വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ​​​ലി​​​യ നി​​​ക്ഷേ​​​പ​​​മാ​​​യി വ​​​രും, അ​​​തു വ​​​ള​​​ർ​​​ച്ച ഉ​​​ണ്ടാ​​​ക്കും, നി​​​കു​​​തി​​​വ​​​രു​​​മാ​​​നം കൂ​​​ടും, കേ​​​ര​​​ള​​​ത്തി​​​ന്‍റെ ധ​​​ന​​​കാ​​​ര്യ​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ടും എ​​​ന്ന സ്വ​​​പ്ന​​​ക​​​ഥ​​​യാ​​​ണു സ​​​തീ​​​ശ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

ര​​​ണ്ട്: ഈ ​​​ധ​​​ന​​​കാ​​​ര്യ​​​വ​​​ർ​​​ഷം തീ​​​രു​​​മ്പോ​​​ൾ 5,45,818.52 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രി​​​ക്കും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ക​​​ടം. അ​​​തു സം​​​സ്ഥാ​​​ന ജി​​​ഡി​​​പി​​​യു​​​ടെ 33.50 ശ​​​ത​​​മാ​​​നം വ​​​രും. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബ​​​ജ​​​റ്റി​​​ലെ ബാ​​​ക്കി നി​​​ൽ​​​പ് ക​​​ടം 5,44,832.88 കോ​​​ടി. ജി​​​ഡി​​​പി​​​യു​​​ടെ 33.44 ശ​​​ത​​​മാ​​​നം. മൂ​​​ല​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ തി​​​രു​​​ത്താ​​​ൻ ശ്ര​​​മം ഇ​​​ല്ലെ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ചു പ​​​റ​​​യാം.

Latest News

Corehub Up